Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ആവിക്കല്‍ തോട് ജനകീയ സമരങ്ങളെ തീവ്രവാദ ചാപ്പകുത്തുന്നത് അപലപനീയം . കള്‍ച്ചറല്‍ ഫോറം

അമാനുല്ല വടക്കാങ്ങര

ദോഹ. ആവിക്കല്‍ തോട് മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ പരിസര വാസികള്‍ നടത്തുന്ന സമരത്തിനു പിന്നില്‍ തീവ്ര വാദികളാണെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പ്രസ്താവന പിന്‍ വലിച്ച് മാപ്പ് പറയണമെന്ന് കള്‍ച്ചറല്‍ ഫോറം കോവിക്കോട് ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു.

ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്ത് ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള കോഴിക്കോട് കോര്‍പറേഷന്റെ നീക്കത്തിനെതിരെയാണ് പ്രദേശവാസികള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ടെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് മന്ത്രി ഈ പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കണം.

സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന എല്ലാ സമരങ്ങളെയും തീവ്രവാദ ചാപ്പകുത്തുന്ന സമീപനമാണ് ഇടത്പക്ഷ ഗവണ്മെന്റ് കുറച്ച് കാലങ്ങളായി സ്വീകരിച്ച് വരുന്നത്. ഈ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ അതിക്രൂരമായി നേരിട്ട പോലീസ് നടപടി അപലപനീയമാണ്. ഒരു പ്രദേശത്തെ വെള്ളവും വായുവും മലിനമാക്കി ജനജീവിതം ദുസ്സഹമാക്കുന്ന ഇത്തരം പദ്ധതികള്‍ക്കെതിരെ ബഹുജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ മഖ്ബൂല്‍ അഹമ്മദ്, അബ്ദുറഹീം വേങ്ങേരി, റാസിഖ് എന്‍, അംജദ് കൊടുവള്ളി, ആരിഫ് വടകര, റബീഹ് സമാന്‍, ഹാമിദലി തങ്ങള്‍, സൈനുദ്ദീന്‍ ബേപ്പൂര്‍, റിയാസ് കോട്ടപ്പള്ളി, അസ്ലം വടകര തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button