Breaking News
ഖത്തറില്‍ യെല്ലോ ടാക്സികള്‍ സര്‍വീസ് നിര്‍ത്തുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കര്‍വ കമ്പനിയുടെ ഫ്രാഞ്ചൈസിയായി സേവനം നടത്തുന്ന യെല്ലോ ടാക്സികള്‍ സര്‍വീസ് നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ഓണ്‍ ലൈന്‍ പോര്‍ട്ടലായ ദോഹ ഗ്ളോബാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കോവിഡിനോടനുബന്ധിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നറിയുന്നു.
2014 ല്‍ ആരംഭിച്ച കമ്പനിക്ക് ഇപ്പോള്‍ 170 കാറുകളാണ് സര്‍വീസ് നടത്തുന്നത്.
212 ഡ്രൈവറാണ് കമ്പനിയുടെ പേ റോളില്‍ ഇപ്പോഴുള്ളത്. എല്ലാവരോടും മറ്റ് ജോലി നോക്കാനാവശ്യപ്പെട്ടതായാണ് വിവരം. പലരും ഇതിനകം തന്നെ ലിമോസിന്‍ കമ്പനിയിലേക്കും കര്‍വയുടെ മറ്റു ഫ്രാഞ്ചൈസികളിലേക്കുമൊക്കെ മാറിയിട്ടുണ്ട്. ആഗസ്ത് 15 ഓടെ യെല്ലോ ടാക്സികള്‍ സര്‍വീസ് നിര്‍ത്തിയേക്കും.