
ഖത്തര്‍ ഈദ് അവധി പ്രഖ്യാപിച്ചു
ദോഹ : ഖത്തര്‍ ഈദ് അവധി ദിനങ്ങള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും മറ്റു പൊതു സ്ഥാപനങ്ങള്‍ക്കും ജൂലൈ 18 മുതല്‍ ജൂലൈ 25 വരെ അവധിയായിരിക്കും. ജീവനക്കാര്‍ ജൂലൈ 26ന് ജോലിയില്‍ തിരിച്ച് പ്രവേശിക്കണം.
ക്യൂ.സി.ബിയുടെ മേല്‍ നോട്ടത്തിലുള്ള ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും അവധി ദിനങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കും