Uncategorized
ഡോം ഖത്തര്‍ ഹെന്ന ഡിസൈനിംഗ് മല്‍സരം ഇന്ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ലേഡീസ് വിംഗ് ഈദ് ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഹെന്ന ഡിസൈനിങ് മത്സരം ഇന്ന് ( ശനി ) ഉച്ചക്ക് ശേഷം 3 മണി മുതല്‍ 4 മണി വരെ സൂം വീഡിയോ കോണ്‍ഫെറന്‍സിങ് പ്ലാറ്റഫോമില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് സൂം ഐഡിയും പാര്‍ടിസിപ്പേഷന്‍ കോഡും നല്‍കും. മത്സരവും രജിസ്ട്രേഷനും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 30283825 / 33130204 / 30559869 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.