
ഖത്തര്‍ ചാരിറ്റിയുടെ ബലി മാംസം 46000ത്തോളം പ്രായോജകര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ബലിപെരുന്നാളിനോടനുബന്ധിച്ച് ഖത്തര്‍ ചാരിറ്റി നടത്തിയ ഉദ്ഹിയത്ത് വിതരണത്തില്‍ 46000ത്തോളം ആളുകള്‍ ഗുണഭോക്താക്കളായി. ഖത്തറില്‍ മാത്രം വിദാം കമ്പനിയുമായി സഹകരിച്ച് 5000ത്തോളം ബലിമൃഗങ്ങളെയാണ് അറുത്ത് ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തത്. സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും സഹായത്തോടെ അര്‍ഹരായ കുടുംബങ്ങളിലേക്ക് ബലിമാംസം എത്തിക്കുന്നതില്‍ 3,4 പെരുന്നാള്‍ ദിവസങ്ങളില്‍ ഖത്തര്‍ ചാരിറ്റി പ്രത്യേകം പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. 38 ലക്ഷം റിയാല്‍ ചിലവിലാണ് ഖത്തറിനകത്ത് മാത്രം ബലിമാംസം വിതരണം ചെയ്തതെന്ന് ഖത്തര്‍ ചാരിറ്റി അറിയിച്ചു.