Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അഷ്റഫ് കെ.ഇക്ക് കിഴുപറമ്പ് പഞ്ചായത്ത് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തറിന്റെ ആദരവ്

ദോഹ : നിശ്ചയദാര്‍ഢ്യവും മനക്കരുത്തും കൊണ്ട് രണ്ടു കുഞ്ഞുങ്ങളുടെ രക്ഷകനായി നാടിനും നാട്ടുകാര്‍ക്കും അഭിമാനമായി മാറിയ കെപ്വ വൈസ് പ്രസിഡന്റ്
കെ.ഇ അഷ്റഫിനെ ആദരിച്ചു. കടവ് റെസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി കെ മുഹമ്മദ് അസ്ലം ആദരിച്ചു. കെ ഇ അഷ്‌റഫിനുള്ള അവാര്‍ഡ് മുഖ്യ രക്ഷാധികാരി സൈനുദ്ധീന്‍ ത്രികളയൂര്‍ സമര്‍പ്പിച്ചു.

മുഖ്യാതിഥി പി.കെ മുഹമ്മദ് അസ്‌ലമിനുള്ള സ്‌നേഹോപഹാരം കെപ്വ പ്രസിഡന്റ് ജംഷിദ് വാലില്ലാപുഴ സമ്മാനിച്ചു. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പുതിയ സാഹചര്യത്തില്‍ പ്രവാസികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രവാസികള്‍ക്കായി തുടക്കമിടാന്‍ സാധ്യമാകുന്ന പദ്ധതികളെ മുന്‍നിര്‍ത്തിയുള്ള വലിയൊരു ചര്‍ച്ചക്ക് തുടക്കമിടുകയും കെപ്വയുടെ അഭ്യര്‍ത്ഥന പ്രകാരം വിഷയത്തെ പഠിച്ചുകൊണ്ട് ഒരു പ്രോജക്ട് രീതിയില്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കും എന്ന് ക്ഷേമകാര്യ ചെയര്‍മാന്‍ കൂടിയായ പി കെ മുഹമ്മദ് അസ്ലം സാഹിബ് ഉറപ്പ് നല്‍കുകയും ചെയ്തു.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടന്ന ചടങ്ങില്‍ ലോക കേരള സഭ അംഗവും പ്രമുഖ പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുറഊഫ് കൊണ്ടോട്ടി, കെപ്വ ജനറല്‍ സെക്രട്ടറി ശബീര്‍ മാട്ട, ജംഷിദ് വാലില്ലാപുഴ, യാസര്‍ കാരാട്ട്, ജൈസല്‍ കുഞ്ഞന്‍പടി, ഫൈസല്‍ കിഴുപറമ്പ്, ജബ്ബാര്‍ കിഴുപറമ്പ് എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button