Uncategorized
ആര്‍ എസ് സി വിസ്ഡം കോണ്‍ക്ലേവ് സമാപിച്ചു
ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച വിസ്ഡം കോണ്‍ക്ലേവ് സമാപിച്ചു. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധന്‍ അഡ്വക്കറ്റ് ഇസ്മായില്‍ വഫ പരിപാടി ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകള്‍ക്ക് ജാബിര്‍ ജലാലി, നസീം അലി നൂറാനി, നിയാദ് പരീദ് തുടങ്ങിവര്‍ നേതൃത്വം നല്‍കി. മന്‍സൂര്‍ നാക്കോല സ്വാഗതവും താജുദ്ധീന്‍ പുറത്തീല്‍ നന്ദിയും പറഞ്ഞു.