കള്‍ച്ചറല്‍ ഫോറം എക്‌സ്പാറ്റ് സ്പോര്‍ടീവ് 2021-22 ലോഗോ പ്രകാശനം ചെയ്തു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : കള്‍ച്ചറല്‍ ഫോറം എക്‌സ്പാറ്റ് സ്പോര്‍ടീവ് 2021-22 ലോഗോ പ്രകാശനം ചെയ്തു. അസീം ടെക്നോളജീസാണ് പരിപാടിയുടെ മുഖ്യ പ്രയോജകര്‍. ലുസൈലിലെ അസീം ടെക്‌നോളജി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ അസീം ടെക്‌നോളോജിസ് ഫൗണ്ടറും സിഇഒയുമായ ഷഫീഖ് കബീര്‍ എക്‌സ്പാറ്റ് സ്പോര്‍ടീവ് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മജീദലി, സ്റ്റേറ്റ് സെക്രട്ടറി റഷീദ് അലി, സ്‌പോര്‍റ്റീവ് കോര്‍ഡിനേറ്റര്‍മാരായ അനസ്, നിഹാസ് എന്നിവര്‍ പങ്കെടുത്തു.
ഖത്തര്‍ വേള്‍ഡ് കപ്പിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും പ്രവാസികളുടെ കായികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വെച്ചു കൊണ്ടും വര്‍ഷങ്ങളായി നടന്നു വരാറുള്ള കായിക മാമാങ്കമാണ് എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ്. കോവിഡ് പശ്ചാത്തലത്തില്‍ ഇപ്രാവശ്യം കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേ വരെ നീണ്ടു നില്‍ക്കുന്ന വിവിധ മത്സരങ്ങങ്ങള്‍ സംഘടിപ്പിക്കും.
ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, സൈക്ലിംഗ്, സ്വിമ്മിങ്, ഫിറ്റ്‌നസ്സ് ചലഞ്ച് എന്നീ കാറ്റഗറികളില്‍ ഒക്ടോബര്‍ 14മുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും.