Uncategorized
ഖത്തറില്‍ കോവിഡ് റാപിഡ് ടെസ്റ്റ് നടത്തുന്നതിനുളള സ്വകാര്യ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് റാപിഡ് ടെസ്റ്റ് നടത്തുന്നതിനുളള സ്വകാര്യ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം. 100 സ്വകാര്യ മെഡിക്കല്‍ സെന്ററുകളാണ് ലിസ്റ്റിലുള്ളത്. നേരത്തെ 99 കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.
വാക്‌സിനെടുക്കാത്ത മുഴുവന്‍ ജീവനക്കാരും എല്ലാ ആഴ്ചയും കോവിഡ് റാപിഡ് ടെസ്റ്റ് നടത്തണം.
50 റിയാലാണ് കോവിഡ് റാപിഡ് ടെസ്റ്റിന് മന്ത്രാലയം അംഗീകരിച്ച പരമാവധി ചാര്‍ജ്