ഖത്തര്‍ ടൂറിസം മേഖലയില്‍ ഉണര്‍വ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : 2021 മൂന്നാം പാദത്തില്‍ ഖത്തര്‍ ടൂറിസം മേഖലയില്‍ ഉണര്‍വ് തുടരുന്നതായി റിപ്പോര്‍ട്ട്. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂടാതെ ഹോട്ടല്‍ മുറികള്‍, ഡീലക്‌സ്, സ്റ്റാന്‍ഡേര്‍ഡ് ഹോട്ടല്‍ അപ്പാര്‍ട്ട് മെന്റുകള്‍ എന്നിവയിലും വലിയ പുരോഗതിയുണ്ട്.
ഖത്തര്‍ ടൂറിസം അതോരിറ്റി പുറത്തുവിട്ട കണക്കുകളനുസരിച്ച് 2021 സെപ്തംബറില്‍ 29222 ഹോട്ടല്‍ മുറികള്‍ ലഭ്യമാണ് . 2020 ഇതേ കാലയളവില്‍ 28201 റൂമുകളാണ് ഉണ്ടായിരുന്നത്. 4% വളര്‍ച്ചയാണ് ഹോട്ടല്‍ മുറികളുടെ കാര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഡീലക്‌സ്, സ്റ്റാന്‍ഡേര്‍ഡ് ഹോട്ടല്‍ അപ്പാര്‍ട്ട് മെന്റുകളില്‍ 9 % വളര്‍ച്ചയുണ്ട്.
ഓണ്‍ അറൈവല്‍ വിസകളിലും സന്ദര്‍ശക വിസകളിലുമൊക്കെയായി നിത്യവും നൂറുകണക്കിനാളുകളാണ് ഖത്തറിലെത്തുന്നത്.
ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ്, ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ മുതലായവയും ഖത്തറിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിന് ആക്കം കൂട്ടിയിട്ടുണ്ട്.