ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെയും ഇന്ത്യ@75 ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി, ഐ.സി.സി യൂത്ത് വിംഗുമായി സഹകരിച്ച് ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച വ്യസ്ത്യസ്തങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തു.
ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന ബീച്ച് ശുചീകരണ പരിപാടി രാവിലെ 7 മണിക്ക് അല്‍ വക്റ പബ്ലിക് ബീച്ചില്‍ (ഗേറ്റ് നമ്പര്‍ 3) ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഇന്ത്യയിലെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യും. നൂറിലധികം ഐ.സി.സി യൂത്ത് വിംഗ് അംഗങ്ങളും ഐ.സി.സി മാനേജ് മെന്റ് കമ്മിറ്റി അംഗങ്ങളും അനുബന്ധ സംഘടന പ്രതിനിധികളും ഈ പ്രോഗ്രാമിന്റെ ഭാഗമായി ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
്വൈകുന്നേരം 6.30 നു മെഹ്ഫില്‍ ദോഹയിലെ പ്രമുഖ ഗായകര്‍ ഐ.സി.സി അശോക ഹാളില്‍ സംഗീത പരിപാടി (രംഗേ മെഹ്ഫില്‍ ) നടത്തും.
ഈ പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക് താഴെ നല്‍കിയിരിക്കുന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. ശോഭന്‍ 33474690, നിയാസ് 70907431.അബ്ദുല്ല പൊയില്‍ 55443465