Uncategorized

ഖത്തറില്‍ ഷിഷ/ഹുക്ക സര്‍വീസുകള്‍ നിരോധിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ മുതല്‍ ഷിഷ/ഹുക്ക സര്‍വീസുകള്‍ നിരോധിച്ചു.
ജനുവരി 8 ശനിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റെസ്റ്റോറന്റുകളിലും കഫേകളിലും ഷിഷ/ഹുക്ക നിരോധിക്കാന്‍ തീരുമാനിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്തും കൊറോണ വൈറസ് (കോവിഡ്-19) അണുബാധ തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ വെളിച്ചത്തിലുമാണ് ഈ തീരുമാനം.

ഈ തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button
error: Content is protected !!