ലത മങ്കേഷ്‌കര്‍ക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രണാമം
അമാനുല്ല വടക്കാങ്ങര
ദോഹ. എട്ട് പതിറ്റാണ്ടോളം നീണ്ട സുദീര്‍ഘമായ സംഗീത സപര്യയിലൂടെ തലമുറകളെ സ്വാധീനിച്ച ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രണാമം.
ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളുടെ സഹകരണത്തോടെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗം സമൂഹത്തിന്റ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഇന്ത്യന്‍ സംഗീത ലോകത്ത് നിസ്തുലമായ സംഭാവനകളര്‍പ്പിച്ച കലാകാരിയായിരുന്നു ലത മങ്കേഷ്‌കറെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ആസ്വാദകരുടേയും ഹൃദയം കവര്‍ന്ന ഗായികയായിരുന്നു അവരെന്നും സംഗീതാസ്വാദകരുടെ മനസ്സില്‍ അവരെന്നും ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.സി. കള്‍ചറല്‍ സെക്രട്ടറി ശ്വേത കോശി, ഐ.സി.ബി. എഫ്. വൈസ് പ്രസിഡണ്ട്് വിനോദ് നായര്‍, ഐ.ബി.പി.സി. പ്രസിഡണ്ട് ജഅ്ഫര്‍ സാദിഖ്, മുന്‍ പ്രസിഡണ്ട്് അസീം അബ്ബാസ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. മുഹമ്മദ് ഈസ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, മുന്‍ പ്രസിഡണ്ട്് എ പി. മണി കണ്ഠന്‍, ഉപദേശക സമിതി അധ്യക്ഷന്‍ കെ.എസ്. പ്രസാദ്, ഐ.സി.ബി. എഫ്. പ്രസിഡണ്ട്് സിയാദ് ഉസ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .
ഐ.സി.സി. ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ സ്വാഗതവും ജോയന്റ്് സെക്രട്ടറി സുധീര്‍ ഗുപ്ത നന്ദിയും പറഞ്ഞു.