Archived Articles
അശ്ഗാലില്‍ സ്വദേശിവല്‍ക്കരണം പുരോഗമിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പൊതുമരാമത്ത് അതോരിറ്റിയില്‍ (അശ് ഗാലില്‍) സ്വദേശിവല്‍ക്കരണം പുരോഗമിക്കുന്നു. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ അതോരിറ്റിയിലെ സ്വദേശീ ജീവനക്കാരുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അശ് ഗാലിലെ ഖത്തരീ എഞ്ചിനീയര്‍മാരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ 425 സ്വദേശി എഞ്ചിനീയര്‍മാരാണ് അശ് ഗാലില്‍ ജോലി ചെയ്യുന്നതെന്ന് അശ്ഗാല്‍ മാനവ വിഭവ ശേഷി വകുപ്പ് മേധാവി സൈഫ് അലി അല്‍ കഅബി അറിയിച്ചു.