
പത്മശ്രീ കെ വി റാബിയക്ക് ഡോം ഖത്തര്‍ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യ ഗവണ്‍മെന്റിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാര വിജയി വെള്ളിലകാട്ടിലെ വെള്ളിനക്ഷത്രം പത്മശ്രീ കെ വി റാബിയയെ മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ആദരിക്കുന്നു. ഇന്ന് ഖത്തര്‍ സമയം 4 30ന് സൂം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ഒരുക്കുന്ന ചടങ്ങില്‍ ഖത്തറില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
തിരുരങ്ങാടി മണ്ഡലം എം എല്‍ എ കെ. പി എ മജീദ്, മലപ്പുറം ജില്ലാ കലക്ടര്‍, തിരുരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, കൗണ്‍സിലര്‍ അരിമ്പ്ര അബ്ദുള്ള, ഐ സി സി പ്രസിഡണ്ട് പി എന്‍. ബാബുരാജന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
88122538865 എന്ന സൂം ഐഡിയും dom എന്ന പാസ്വേഡും ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് വി സി മഷ്ഹൂദ് ( 55390092) ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് (33065549) ട്രഷറര്‍ കേശവദാസ് നിലമ്പൂര്‍ ( 66777825), ചീഫ് കോര്‍ഡിനേറ്റര്‍ ഉസ്മാന്‍ കല്ലന്‍ (9895414086) എന്നിവരുമായോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.