Archived Articles
കെ.ബി.എഫ് ബിസിനസ്സ് മീറ്റ് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി സംരംഭക കൂട്ടായ്മയായ കേരള ബിസിനസ്സ് ഫോറം, വെസ്റ്റ് ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ബിസിനസ്സ് മീറ്റ് സംഘാടക മികവിലും പങ്കാളിത്തത്തിലും ശ്രദ്ധേയമായി. ‘എക്‌സ്‌പ്ലോര്‍ ദ അണ്‍ എക്‌സ്പ്‌ളോര്‍ഡ്’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ബിസിനസ്സ് മീറ്റില്‍ ഇന്ത്യന്‍ അമ്പാസിഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാഥിതി ആയിരുന്നു.

കെനിയ, റുവാന്‍ഡ, ടാന്‍സാനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമ്പാസിഡര്‍മാരുടെ സാന്നിധ്യം മീറ്റിനെ സവിശേഷമാക്കി. വാണിജ്യ വ്യാപാര രംഗങ്ങളിലും നിക്ഷേപ മേഖലയിലും ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള ആഫ്രിക്കന്‍ ബിസിനസ്സ് അവസരങ്ങള്‍ കേരളീയ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുവാന്‍ മേള സഹായകമായി. ബിസിനസ്സ് മീറ്റിന്റെ പിന്തുടര്‍ച്ചയെന്നോണം മീറ്റിംഗുകളും തുടര്‍ നടപടികളും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.






