ഓണ്‍ അറൈവല്‍ വിസക്ക് സ്വന്തം പേരില്‍ ബാങ്ക് കാര്‍ഡ് വേണമെന്ന വ്യവസ്ഥ പ്രവാസികളെ കുഴക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഓണ്‍ അറൈവല്‍ വിസക്ക് സ്വന്തം പേരില്‍ ബാങ്ക് കാര്‍ഡ് വേണമെന്ന വ്യവസ്ഥ പ്രവാസികളെ കുഴക്കുന്നു. സ്വന്തമായി ബാങ്ക് കാര്‍ഡില്ലാത്തതിന്റെ പേരില്‍ പലര്‍ക്കും ഇഹ് തിറാസ് അപ്രൂവല്‍ ലഭിക്കാതെ യാത്ര മുടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഓണ്‍ അറൈവല്‍ വിസയില്‍ വരുവാന്‍ ബാങ്ക് കാര്‍ഡോ അയ്യായിരം റിയാലിന് തുല്യമായ തുകയോ മതിയായിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഓണ്‍ അറൈവല്‍ വിസയില്‍ വരുവാന്‍ സ്വന്തം പേരിലുളള ബാങ്ക് കാര്‍ഡ് നിര്‍ബന്ധമാണ് .
ഇഹ്തിറാസ് അപ്രൂവലിന് അപേക്ഷിച്ചപ്പോള്‍ മൂന്ന് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടതായി ചില യാത്രക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഒരു മാസത്തേക്കാണ് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നത്. ഒരു മാസത്തിന് ശേഷം വീണ്ടും ഒരു മാസത്തേക്ക് നീട്ടാം. രണ്ട് മാസം കഴിഞ്ഞ പലരും ഒമാനിലോ ദുബൈയിലോ പോയി വീണ്ടും ഓണ്‍ അറൈവലില്‍ വരാറുണ്ടായിരുന്നു. മിക്കയാളുകള്‍ക്കും സ്വന്തം പേരില്‍ ബാങ്ക് കാര്‍ഡുകള്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താനായേക്കില്ല.