അമ്പതാമത് അമീരീ കപ്പ് ഫൈനലില്‍ ദുഹൈല്‍ ഗറാഫയെ നേരിടും
റഷാദ് മുബാറക്
ദോഹ. ഖത്തറിലെ ഏറ്റവും വലിയ പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്റായ അമീരി കപ്പിന്റെ അമ്പതാമത് എഡിഷന്റെ ഫൈനല്‍ മല്‍സരത്തില്‍ ദുഹൈല്‍ ഗറാഫയെ നേരിടും. ഇന്നലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ സെമി ഫൈനല്‍ മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ അല്‍ സദ്ദിനെ പരാജയപ്പെടുത്തിയാണ് ദുഹൈല്‍ ഫൈനല്‍ ഉറപ്പിച്ചത്.
കളിയുടെ ഏഴാം മിനിറ്റില്‍ ദുഹൈലിന്റെ സസ്സി അല്‍ സദ്ദിന്റെ വല കുലുക്കിയതോടെ കനത്ത പോരാട്ടമാണ് നടന്നത്. മുപ്പത്തി മൂന്നാം മിനിട്ടില്‍ അല്‍ സദ്ദിന്റെ അയീവ് ഗോള്‍ മടക്കിയതോടെ സമനിലയിലായ ഇരുടീമുകളും പൊതുതി കളിച്ചു. നാല്‍പത്തിനാലാം മിനിട്ടില്‍ ദുഹൈലിന്റെ ഒലുംഗ രണ്ടാമത് ഗോള്‍ നേടി. എണ്‍പതാമതാമത്തെ മിനിറ്റില്‍ സസ്സി ഒരു ഗോള്‍ കൂടി നേടിയതോടെ ദുഹൈല്‍ 3- 1 എന്ന നിലയില്‍ ആധിപത്യം പുലര്‍ത്തി. അവസാനം നിമിഷം വരെ പൊരുതി കളിച്ച അല്‍ സദ്ദിന്റെ ബൊണേജ തൊണ്ണൂറാമത് മിനിട്ടില്‍ ഗോള്‍ നേടിയെങ്കിലും 3-2 ന് അല്‍ ദുഹൈല്‍ വിജയമുറപ്പിച്ചിരുന്നു.
ആദ്യ സെമിയില്‍ അല്‍ വക്രയെ 4- 1 ന് പരാജയപ്പെടുത്തിയാണ് അല്‍ ഗറാഫ ഫൈനലിലെത്തിയത്. ഗറാഫക്ക് വേണ്ടി എട്ടാമത് മിനിട്ടില്‍ പിറസും നാല്‍പതാമത്തേയയും അമ്പത്തിയേഴാമത്തെയും മിനിറ്റില്‍ ഡയബറ്റും അറുപത്തിയെട്ടാമത് മിനിറ്റില്‍ അഹ് മദ് ഗോളുകള്‍ നേടിയപ്പോള്‍ വകറക്ക് വേണ്ടി മുപ്പത്തിയയഞ്ചാം മിനിറ്റില്‍ ഗെല്‍സണ്‍ മാത്രമാണ് ഗോള്‍ നേടിയത്.
മാര്‍ച്ച് 18 ന് ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന അമ്പതാമത് അമീരീ കപ്പ് ഫൈനല്‍ മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ വെബ്‌സൈറ്റ് വഴി ലഭ്യമാണ് . 10, 50 റിയാലുകളുടെ ടിക്കറ്റുകളാണുള്ളത്.
സ്റ്റേഡിയത്തിന്റെ 75 ശതമാനം ശേഷിയിലാണ് മല്‍സരം നടക്കുക. വാക്സിനെടുത്തവര്‍ക്കും നിശ്ചിത സമയത്ത് കോവിഡ് ഭേദമായവര്‍ക്കുമാണ് പ്രവേശനം.
5 വയസ്സിന് താഴെയുള്ള ആരാധകര്‍ക്ക് അമീര്‍ കപ്പ് ഫൈനലില്‍ പങ്കെടുക്കാം. കിക്കോഫിന് 24 മണിക്കൂറിനുള്ളില്‍ അംഗീകൃത ആരോഗ്യ കേന്ദ്രത്തില്‍ നിന്നും റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുകയും ടെസ്റ്റ് ഫലം നെഗറ്റീവ് എന്നതിന്റെ തെളിവ് സ്റ്റേഡിയം ഗേറ്റില്‍ ഹാജരാക്കുകയും ചെയ്യണം.
‘2022 ലോകകപ്പിനായി പൂര്‍ത്തിയാക്കിയ ആദ്യത്തെ സ്റ്റേഡിയമാണ് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് രാജ്യത്തെ ഏറ്റവും അഭിമാനകരമായ ടൂര്‍ണമെന്റിന്റെ ഫൈനല്‍ നടക്കാന്‍ പോകുന്നത്.