Breaking News

ഖത്തറില്‍ കോവിഡ് 100ന് മുകളില്‍ തന്നെ ജാഗ്രത വേണം

അമാനുല്ല വടക്കാങ്ങര

ദോഹ. കഴിഞ്ഞ 4 ദിവസങ്ങളായി ഖത്തറില്‍ കോവിഡ് കേസുകള്‍ 100ന് മുകളിലായി തുടരുന്നത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിക്കുന്നു. 100ന് താഴേക്ക് വരികയും സാമൂഹ്യ വ്യാപനത്തിലൂടെയുള്ള രോഗം നിയന്ത്രണ വിധേയമാവുകയും ചെയ്തതിനുശേഷം വീണ്ടും എണ്ണം മുകളിലേക്ക് പോകുന്നത് ഒട്ടും ആശാവഹമല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. അതീവ ജാഗ്രതയോടെ ഈ അവസ്ഥയെ പ്രതിരോധിക്കേണ്ടതുണ്ട്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23,653 പരിശോധനകളില്‍ 5 യാത്രക്കര്‍ക്കടക്കം 153 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 148 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്.

118 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1055 ആയി കുറഞ്ഞു. രാജ്യത്തെ മൊത്തം കോവിഡ് മരണം 677 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആരെയും ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല എന്നതും ഏറെ ആശ്വാസകരമാണ് . നിലവില്‍ മൊത്തം 28 പേര്‍ ആശുപത്രിയിലും 2 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!