
Archived Articles
ഇന്ത്യന്‍ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം ഖത്തര്‍ ഇഫ്താര്‍ സംഗമം നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം ഖത്തര്‍ മത്താര്‍ ഫിഷ് ഗ്രില്‍ വെച്ച് ഇഫ്താര്‍ സംഗമം നടത്തി. ഫോറം പ്രസിഡന്റ് അഡ്വ നിഷാദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഡ്വ ജാഫര്‍ഖാന്‍ കേച്ചേരി ഇഫ്താര്‍ സന്ദേശം നല്‍കി.
പരസ്പര സഹോദര്യത്തോടെയും ജാതി മത ചിന്തകള്‍ക്ക് അതീതമായ പരസ്പര സഹകരണത്തോടെയും ജീവിക്കുകയും അത് വരും തലമുറക്ക് പഠിപ്പിച്ചു നല്‍കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
സെക്രട്ടറി ഹണി തോമസ്, അഡ്വ സജിമോന്‍ കാരക്കുറ്റി, അഡ്വ മഞ്ജുഷ എന്നിവര്‍ യോഗത്തെ അഭിസംബോധനം ചെയ്തു സംസാരിച്ചു