വര്‍ഗീയ പരാമര്‍ശം നിയമ നടപടി സ്വീകരിക്കണം: സി ഐ സി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: മത വിദ്വേഷവും വര്‍ഗിയതയും പരത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തി പ്രവാസ ലോകത്തെ മലയാളികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം നടത്തിയ പ്രവാസി മലയാളി കൂടിയായ ദുര്‍ഗാ ദാസിനെതിരില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വകീരിക്കണമെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി കേരള മുഖ്യന്ത്രിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായുള്ള മലയാളം മിഷന്റെ ഖത്തര്‍ കോഡിനേറ്റര്‍ കൂടിയാണ് ദുര്‍ഗാദാസ് ശിശുപാലന്‍. അിയന്തിയരമായി ഇയാളെ മലയാളം മിഷന്റ മുഴുവന്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും നീക്കം ചെയ്യണം.
തിരുവനന്തപുരത്ത് നടന്ന ഹിന്ദു മാഹാസമ്മേളനത്തില്‍ പങ്കെടുത്ത് കൊണ്ടാണ് സ്വദേശികളെയും പ്രവാസികളെയും ഒരു പോലെ അപമാനിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗം ഇയാള്‍ നടത്തിയത്. പരസ്പരം സ്‌നേഹത്തിലും സാഹോദര്യത്തിലും കഴിഞ്ഞ് കൂടുന്ന മലയാളികള്‍ക്കിടയില്‍ ചിദ്രത സൃഷ്ടിക്കാനുള്ള ആസൂത്രിതി ശ്രമമാണ് ഇത്. ഇത്തരം കുത്സിത ശ്രമങ്ങള്‍ നത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഭരണകൂങ്ങള്‍ മടി കാണിക്കരുതെന്നും സി ഐ സി ഖത്തര്‍ കേന്ദ്ര സമിതി കേരള സര്‍ക്കാറിനോട് ‘ആവശ്യപ്പെട്ടു.
ആരോഗ്യ മേഖലയില്‍ അഭിമാനകരമായ സേവനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ നേഴ്‌സുമാരെ മാത്തത്തില്‍ അപമാനിക്കുന്ന പ്രസ്താവനയാണ് ദുര്‍ഗാ് നടത്തിയിരിക്കുന്നത്. പരസ്പര വിദ്വേശം പരത്തുന്ന പ്രസ്താവനകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രവാസി സമൂഹം വിട്ട് നില്‍ക്കണമെന്ന് സി.െഎ.സി അഭ്യര്‍ത്ഥിച്ചു.
പരസ്പര വിശ്വാസം വീണ്ടെടുക്കാനും വിദ്വേഷ പ്രചാരകരെ ഒറ്റപ്പെടുത്താനും ഖത്തര്‍ മലയാളി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും സി ഐ സി കേന്ദ്ര സമിതി പ്രസ്താവനയില്‍ പറഞ്ഞു.
ആക്ടിംഗ് പ്രസിഡന്റ് യാസിര്‍. ഇ അധ്യക്ഷത വഹിച്ചു.