കോവിഡ് : പാന്‍ഡമിക്കില്‍ നിന്നും എന്‍ഡമിക്കിലേക്ക്, ഖത്തറില്‍ സാംസ്‌കാരിക സായാഹ്നങ്ങള്‍ സജീവമാകുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരി പാന്‍ഡമിക്കില്‍ നിന്നും എന്‍ഡമിക്കിലേക്ക് നീങ്ങുന്നതോടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക സായാഹ്നങ്ങള്‍ സജീവമാകുന്നു . ഖത്തറില്‍ മിക്കവാറും ദിവസങ്ങളിലൊക്കെ ചെറുതും വലുതുമായ നിരവധി കൂട്ടായ്മകളാണ് സാമൂഹ്യ ജീവിതത്തിന്റെ സജീവത അടയാളപ്പെടുത്തുന്ന പരിപാടികളുമായി രംഗത്തെത്തുന്നത്. വാരാന്ത്യങ്ങളില്‍ ഇത്തരം പരിപാടികളുടെ എണ്ണം കൂടും. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍, ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ബിര്‍ള പബ്‌ളിക് സ്‌കൂള്‍ തുടങ്ങി വിവിധ വേദികളിലായി നിരവധി പരിപാടികളാണ് ഓരോ ആഴ്ചയും നടക്കുന്നത്.
കോവിഡിന്റെ ഭീതിയകറ്റാനും സാമൂഹിക കൂട്ടായ്മകളിലൂടെ സൗഹൃദത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കുവാനുമൊക്കെ ഇത്തരം കൂട്ടായ്മകള്‍ സഹായകമാകുന്നു.
ഫോക്കസ് ഖത്തറിന്റെ മാനസികാരോഗ്യ കാമ്പയിന്‍ സമാപനം ഇന്ന് വൈകുന്നേരം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും.
ഖത്തറിലെ നഴ്‌സുമാരുടെ കൂട്ടായ്മയായ യുനൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ഖത്തറിന്റെ ആഭുമുഖ്യത്തിലുള്ള നഴ്‌സസ് ദിനാഘോഷ പരിപാടികള്‍ നാളെ ഉച്ച കഴിഞ്ഞ് ബിര്‍ള പബ്‌ളിക് സ്‌കൂളില്‍ നടക്കും.
കൊടിയത്തൂര്‍ പാലിയേറ്റീവ് സ്‌നേഹസ്പര്‍ശം നാളെ വകറയിലാണ് നടക്കുന്നത്.
പ്രവാസി മലയാളി ഫെഡറേഷന്റെ ജി.സി.സി. കോണ്‍ഫറന്‍സും ഗ്‌ളോബല്‍ ഫെസ്റ്റും നാളെ വൈകുന്നേരം ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് നടക്കുക
ഇങ്ങനെ ചെറുതും വലുതുമായ നിരവധി കലാസാംസ്‌കാരിക പരിപാടികളാണ് ഖത്തറില്‍ നടന്നുവരുന്നത്.