ഇന്‍കാസ് പുനസംഘടന: തങ്ങളുടെ അറിവോടെയല്ലെന്ന് നിര്‍ദ്ദേശിക്കപ്പെട്ട ചില ഭാരവാഹികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചതായി മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയില്‍ക്കൂടെയുമൊക്കെയാണ് അറിഞ്ഞതെന്നും അതില്‍ തങ്ങളുടെ പേരുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത് തങ്ങളുടെ അറിവോടെയല്ലെന്നും പുതിയ ഭാരവാഹി ലിസ്റ്റില്‍ ഉള്‍പ്പെട്ട ചില ഭാരവാഹികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
മുനീര്‍ വെളിയംകോട്, ഷിബു സുകുമാരന്‍, ഡേവിസ്സ് ഇടശ്ശേരി, ടി പി റഷീദ്, ബഷീര്‍ തൂവാരിക്കല്‍, അബ്ദുള്‍ റൗഫ്, ലത്തീഫ് കല്ലായി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
ഈ പുന:സംഘടന തങ്ങളുടെ അറിവോട് കൂടിയല്ലെന്ന് മാത്രമല്ല സാധാരണ ഇന്‍കാസ് പ്രവര്‍ത്തകരോടോ, വിവിധ ജില്ലാ കമ്മിറ്റികളുമായോ ചര്‍ച്ച ചെയ്‌തോ, ഐ.സി.സി അനുബന്ധ സംഘടനകള്‍ക്ക് ഖത്തറിലെ ഇന്ത്യന്‍ എംബസ്സി നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചു ് ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പ് നടത്തിയോ അല്ലാത്തതിനാല്‍ മേല്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കുവാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹി ലിസ്റ്റ് സമര്‍പ്പിക്കുവാനുള്ള എംബസ്സിയുടെ നിര്‍ദ്ദേശം സെന്‍ട്രല്‍ കമ്മിറ്റി വിളിച്ചോ, ജില്ലാ കമ്മിറ്റികളുമായോ ചര്‍ച്ച ചെയ്യാതെ അവസാന നിമിഷം വരെ ഒരു നടപടിയും എടുക്കാതെ, എംബസി അനുവദിച്ച സമയം തീരുന്നതിന് തൊട്ടുമുമ്പ് ഉണ്ടാക്കിയ ഈ ലിസ്റ്റ് ഖത്തറിലെ ബഹുഭൂരിപക്ഷം വരുന്ന ഇന്‍കാസ് പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുക്കാതെയും അവരെ അവഹേളിക്കുന്ന തരത്തിലുമുള്ളതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.