Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുറത്തിറക്കി

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക പോസ്റ്റര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ പുറത്തിറക്കി. ഫിഫ ചരിത്രത്തിലാദ്യമായാണ് ടൂര്‍ണമെന്റിനായി പോസ്റ്ററുകളുടെ ഒരു പരമ്പര വികസിപ്പിച്ചെടുത്തത്. എല്ലാ പോസ്റ്ററുകളും രൂപകല്‍പ്പന ചെയ്തത് ഖത്തരി വനിതാ കലാകാരി ബുഥൈന അല്‍ മുഫ്തയാണ്.

 

പ്രധാന പോസ്റ്റര്‍ പരമ്പരാഗത അറബ് ശിരോവസ്ത്രങ്ങള്‍ വായുവിലേക്ക് വലിച്ചെറിയുന്നത് ചിത്രീകരിക്കുന്നു. ഖത്തറിലും അറബ് ലോകത്തും ഉടനീളം ആഘോഷത്തിന്റെയും ഫുട്‌ബോള്‍ പ്രേമത്തിന്റെയും പ്രതീകമാണിത്. ഏഴ് സപ്പോര്ട്ടിംഗ് പോസ്റ്ററുകള്‍ അറബ് ലോകത്തിന്റെ ഫുട്‌ബോളിനോടുള്ള അഭിനിവേശവും കളിയും കുടുംബങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Related Articles

Back to top button