Archived Articles
നീറ്റ് പരീക്ഷ ജൂലൈ 17 ന് എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂളില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയിലെ അംഗീകൃത മെഡിക്കല്‍ കോളേജുകളില്‍ മെഡിസിനില്‍ ബിരുദപഠനത്തിന് പ്രവേശനം നല്‍കുന്നതിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ആന്റ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് 2022 ജൂലൈ 17 ന് ഞായറാഴ്ച നടക്കും. രാവിലെ 11.30 മുതല്‍ ഉച്ചക്ക് 2.50 വരെയാണ് പരീക്ഷ.
ഖത്തറില്‍ എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂളാണ് പരീക്ഷ കേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 44572888, 55865725 എന്നീ നമ്പറുകളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 3 മണി വരെ എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെടാം.