Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പള്ളി വീണ്ടും അടക്കാന്‍ കാരണക്കാരാതിരിക്കുക,നിര്‍ദേശവുമായി മതകാര്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പള്ളി വീണ്ടും അടക്കാന്‍ കാരണക്കാരാതിരിക്കുക, നിര്‍ദേശവുമായി മതകാര്യ മന്ത്രാലയം . കോവിഡ് ഭീഷണി രൂക്ഷമാകുന്ന സൗഹചര്യത്തിലാണ് ബോധവല്‍ക്കരണ പോസ്റ്ററുകളുമായി മതകാര്യ മന്ത്രാലയം രംഗത്ത് വന്നത്.

കണിശമായി പ്രതിരോധ നടപടികള്‍ സ്വീകരിച്ച് കോവിഡിനെ പ്രതിരോധിക്കാനാണ് നിര്‍ദേശം.

ഫേസ് മാസ്‌ക് ധരിക്കുക, നമസ്‌ക്കരിക്കുന്നതിനുള്ള മുസല്ല സ്വന്തമായി കൊണ്ടുവരിക, ഇഹ്തിറാസില്‍ സ്റ്റാറ്റസ് പച്ചയുള്ളവര്‍ മാത്രം
പള്ളിയില്‍വരിക, കൃത്യമായ സാമൂഹിക അകലം പാലിക്കുകയും ഒരു കാരണവശാലും പരസ്പരം കൈ കൊടുക്കാതിരിക്കുകയും ചെയ്യുക എന്നിവയാണ് നിര്‍ദേശങ്ങള്‍.

ഒരാളുടെ അശ്രദ്ധ നിരവധി പേരെ അപകടപ്പെടുത്തുമെന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് പള്ളി ഇമാമുമാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button