ഭക്ഷ്യ സ്റ്റോറുകളില്‍ വ്യാപകമായ പരിശോധന, നിയമലംഘകരെ പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹ മുനിസിപ്പാലിറ്റി ഹെല്‍ത്ത് കണ്ട്രോള് വിഭാഗം വ്യാവസായിക മേഖലയിലെ കമ്പനികളിലും ഭക്ഷ്യവസ്തുക്കളുടെ സംഭരണശാലകളിലും വ്യാപകമായ പരിശോധന നടത്തുകയും നിയമലംഘകരെ പിടികൂടുകയും ചെയ്തു.
പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റോര്‍ഹൗസ് ഭക്ഷ്യ ഉല്പന്നങ്ങളുടെ കാലഹരണ തീയതികളില്‍ കൃത്രിമം കാണിക്കുന്നതും റീപാക്ക് ചെയ്യുന്നതിലൂടെയും വീണ്ടും നിറയ്ക്കുന്നതിലൂടെയും അവ നീട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതനുസരിച്ച്, നിയമലംഘന റിപ്പോര്‍ട്ട് നല്കി, ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു, ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ച് സംഭരണശാല അടച്ചുപൂട്ടി.
അനുമതിയില്ലാത്ത മറ്റൊരു സംഭരണശാലയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറികളും പഴങ്ങളും വന്‍തോതില്‍ കണ്ടെത്തി. പിടിച്ചെടുത്ത പച്ചക്കറികളും പഴങ്ങളും നശിപ്പിക്കുകയും നിയമലംഘന റിപ്പോര്‍ട്ട് നല്‍കുകയും നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.