ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ബഹുസ്വരതയുടെ പ്രതീകം, ഡോ. ദീപക് മിത്തല്‍
അമാനുല്ല വടക്കാങ്ങര
ദോഹ.ഇന്ത്യന്‍ ത്രിവര്‍ണ്ണ ദേശീയ പതാക ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതീകമാണെന്നും ഈ ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി എന്നും ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു.
വിവിധ ജാതി മത ഭാഷാ വര്‍ഗ വര്‍ണ്ണ വ്യത്യസ്തതയുള്ള ഈ ബഹുസ്വരത നിലനിര്‍ത്തി ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി എല്ലാം മറന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ജനതക്ക് സാധിക്കുന്നു എന്നതാണ് നമ്മുടെ ശക്തിയും പ്രതീക്ഷയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എമ്പസ്സിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ചു ഖത്തര്‍ കെ എം സി സി സംഘടിപ്പിച്ച സാംസ്‌ക്കാരിക പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എം സി സി പരിപാടിയുടെ പേരായി തെരഞ്ഞെടുത്ത ‘തിരംഗാ പ്യാരാ ‘ എന്ന ആശയം തന്നെ വളരെ അനുയോജ്യവും ബഹുസ്വരതയുടെ ശക്തി തെളിയിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ സി സി അശോക ഹാളില്‍ തിങ്ങി നിറഞ്ഞ സദസ്സിന് മുമ്പില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഇന്ത്യന്‍ എമ്പസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധന്‍ രാജ്, ഐസിസി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രസിഡണ്ട് എസ് എ.എം ബഷീര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജനറല്‍ സെക്രടറി ഇന്‍ ചാര്‍ജ് റഹീസ് പെരുമ്പ നന്ദി പറഞ്ഞു.
ഏറ്റവും ചെറിയ ഗ്രന്ഥകാരി എന്ന നിലയില്‍ ഗിന്നസ് ബുക്കിലിടം നേടിയ ലൈബ ബാസിതിനെ ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു.
പാലേരിയിലെ എസ്.എം.എ രോഗം ബാധിച്ച ഇവാന്‍ എന്ന കുട്ടിയുടെ ചികിത്സാ സഹായത്തിനായി കാവിലും പാറ പഞ്ചായത്ത് കമ്മിറ്റി ബിരിയാണി ചാലഞ്ചിലൂടെ സ്വരൂപിച്ച ഫണ്ട് അമ്പാസഡറുടെ സാന്നിധ്യത്തില്‍ കൈമാറി.
സംസ്ഥാന ഭാരവാഹികളായ എ വി എ ബക്കര്‍, ഒ.എ.കരീം. കെ.പി. ഹാരിസ് മുസ്തഫ ഹാജി
ഫൈസല്‍ അരോമ ,മുസ്തഫ എലത്തൂര്‍, കോയ കൊണ്ടോട്ടി, നസീര്‍ അരീക്കല്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.