Uncategorized

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ജൂണ്‍ 24 ന്; നേരിട്ടും, ഫോണിലൂടെയും, സൂമിലൂടെയും പങ്കെടുക്കാനവസരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം 24 ന് വ്യാഴാഴ്ച നടക്കും.

എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ചയാണ് ഓപണ്‍ ഹൗസ് നടക്കാറുള്ളത്.

ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി വരെയായിരിക്കും ഓപണ്‍ ഹൗസ് നടത്തുക. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ labour.doha@mea.gov.in എന്ന ഇ മെയിലിലേക്ക് അപേക്ഷകള്‍ അയക്കാവുന്നതാണെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

എംബസിയില്‍ നേരിട്ട് ഹാജരായും, 50411241 എന്ന ഫോണ്‍ നമ്പര്‍ വഴിയും, സൂം പ്ലാറ്റ് ഫോമിലൂടെയും (മീറ്റിംഗ് ഐ.ഡി 830 1392 4063, പാസ് കോഡ് 121600) ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.

Related Articles

Back to top button
error: Content is protected !!