Archived Articles
ഫിഫ ലോകകപ്പ് ട്രോഫി ടൂര്‍ പുനരാരംഭിച്ചു, യോഗ്യത നേടിയ 32 രാജ്യങ്ങളിലും പര്യടനം നടത്തും
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് വിസിലുയരുവാന്‍ 87 ദിവസം മാത്രം ശേഷിക്കെ കളിയാരാധകരില്‍ ആവേശം വിതറി ഫിഫ ലോകകപ്പ് ട്രോഫി ടൂര്‍ പുനരാരംഭിച്ചു.
2002ലെ ഫിഫ ലോകകപ്പ് ജേതാവ് ഗില്‍ബെര്‍ട്ടോ സില്‍വയുടെ സാന്നിധ്യത്തില്‍ സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് പരിപാടിക്ക് ശേഷമാണ് ഈ വര്‍ഷത്തെ ഫിഫ ലോകകപ്പ് ട്രോഫി ടൂറിന്റെ രണ്ടാമത്തെയും അവസാനത്തെയും പര്യടനം കൊറിയ റിപ്പബ്ലിക്കിലെ സിയോളില്‍ ബുധനാഴ്ച ആരംഭിച്ചത്.
ഫിഫയുടെ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങള്‍ക്കും ഫുട്ബോളിന്റെ ഏറ്റവും വലിയ സമ്മാനം അടുത്ത് കാണാനുള്ള അവസരം നല്‍കുന്നുവെന്നതാണ് ഈ പര്യടനത്തിന്റെ സവിശേഷത.