Breaking News
ഖത്തറില്‍ അനധികൃതമായി മാലിന്യം നിക്ഷേപിച്ച മൂന്ന് ട്രക്കുകള്‍ നഗരസഭ പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ അനധികൃതമായി മാലിന്യം നിക്ഷേപിച്ച മൂന്ന് ട്രക്കുകള്‍ പിടികൂടി മുനിസിപ്പല്‍ കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റ് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിക്കുവാന്‍ പാടില്ലാത്ത സ്ഥലത്ത് രാത്രിയില്‍ മാലിന്യം തള്ളുന്നതിനിടെ മൂന്ന് ട്രക്കുകള്‍ പിടിച്ചെടുത്തതെന്ന് മുനിസിപ്പല്‍ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
പൊതു ശുചിത്വം സംബന്ധിച്ച 2017ലെ 18-ാം നമ്പര്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് പിടികൂടിയത്.
ആവശ്യമായ നിയമനടപടികള്‍ക്കായി ട്രക്കിംഗ് കമ്പനിയെ ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തതായി മന്ത്രാലയം അറിയിച്ചു.
പൊതുശുചിത്വത്തിന്റെ എല്ലാ ലംഘനങ്ങളും നിയന്ത്രിക്കുന്നതിനായി എല്ലാ മുനിസിപ്പാലിറ്റികളിലെയും അധികാരികള്‍ അവരുടെ നിരീക്ഷണ കാമ്പെയ്നുകള്‍ തുടരുന്നതായി മന്ത്രാലയം അറിയിച്ചു.