Uncategorized

റവാബി ഷോപ്പ് ആന്റ് വിന്‍ പ്രമോഷന്‍; നറുക്കെടുപ്പിലൂടെ നാലാമത്തെ മെഗാ വിജയിയെ പ്രഖ്യാപിച്ചു

ഖത്തര്‍: റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായ് ഒരുക്കിയ ഷോപ്പ് ആന്റ് വിന്‍ പ്രമോഷന്റെ നാലാമത്തെ മെഗാ വിജയിയെ പ്രഖ്യാപിച്ചു. അബുല്‍ കോയറാണ് ഗ്രാന്റ് പ്രൈസായ പുത്തന്‍ നിസാന്‍ പട്രോള്‍ കാര്‍ സ്വന്തമാക്കിയത്. ആഗസ്റ്റ് 1 ന് ന്യൂ റയ്യാനിലെ റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രാഞ്ചില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ആകാംഷയും ആവേശവും നിറഞ്ഞ ചടങ്ങില്‍ വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥനായ അബ്ദുല്‍ മാലിക്, റവാബി ജനറല്‍ മാനേജര്‍ കന്നു ബക്കര്‍, ഓപറേഷന്‍ മാനേജര്‍ ജോജോ ബര്‍ട്ട്, പര്‍ചേയ്‌സ് മാനേജര്‍ ഇസ്മായില്‍, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍ നവാസ് കപ്പട്ടുമ്മല്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ സജിത്ത് ഇ.പി, അഡ്മിന്‍ മാനേജര്‍ റഹീസ്, ബ്രാഞ്ച് മാനേജര്‍മാരായ സജീര്‍ പുളിക്കല്‍, ലിതിന്‍ പി.വി തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.

2023 ഫെബ്രുവരി 1ന് ആരംഭിച്ച് സെപ്തംബര്‍ 30 വരെ നീണ്ട് നില്‍ക്കുന്ന ഷോപ്പ് ആന്റ് വിന്‍ ക്യാമ്പയിന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഖത്തറിലെ റവാബി ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളം നടക്കുന്ന ഈ മെഗാ പ്രമോഷന്റെ ഭാഗമാകാന്‍ വെറും 50 റിയാലിന് പര്‍ചെയ്‌സ് ചെയ്താല്‍ മാത്രം മതി. ഓരോ നറുക്കെടുപ്പിലൂടെയും പുതുപുത്തന്‍ നിസ്സാന്‍ പട്രോള്‍ കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ഈ വര്‍ഷം സെപ്തംബര്‍ 30 ന് നടക്കാനിരിക്കുന്ന ഷോപ്പ് ആന്റ് വിന്‍ പ്രമോഷന്റെ അവസാന നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് അരക്കിലോ സ്വര്‍ണ്ണവും പുത്തന്‍ നിസ്സാന്‍ പട്രോള്‍ കാറുമാണ്.

റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവ, റവാബി ഫുഡ് സെന്റര്‍ അല്‍ റയ്യാന്‍, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ മുറ, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ വക്ര, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ന്യൂ റയ്യാന്‍, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഉം സലാല്‍ മുഹമ്മദ്, ഗ്രാന്‍ഡ് ഷോപ്പിംഗ് സെന്റര്‍ അബു ഹാമര്‍, ഗ്രാന്റ്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തരിയാത്ത് എന്നിവിടങ്ങളിലൊക്കെ പ്രമോഷന്‍ നടക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!