ഖത്തര്‍ ഇന്‍കാസ് യൂത്ത് വിംഗ് മലപ്പുറം ജില്ല പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ്ങ് മലപ്പുറം ജില്ല പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദോഹയിലെ മോഡേണ്‍ ആര്‍ട്സ് സെന്ററില്‍ വെച്ചു നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ശറഫുദ്ധീന്‍ നന്നംമുക്ക് പ്രസിഡണ്ടും , സിജോ ജോണ്‍ നിലമ്പൂര്‍ ജനറല്‍ സെക്രട്ടറിയും, ഹാദി മലപ്പുറം ട്രഷറര്‍ ആയിട്ടുള്ള പുതിയ കമ്മറ്റിയാണ് നിലവില്‍ വന്നത്.
ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍ഡ് ഹൈദര്‍ ചുങ്കത്തറ ഉത്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ മുന്‍ യൂത്ത് വിംഗ് പ്രസിഡന്റ് ഷിഹാബ് നരണിപ്പുഴ അധ്യക്ഷത വഹിച്ചു. മുന്‍ ഐസിസി പ്രെസിഡന്റ് എ.പി. മണികണ്ഠന് കമ്മറ്റി ഭാരവാഹികളെ ഷാളണിയിച്ചു സ്വീകരിച്ചു.
ജില്ല കമ്മറ്റി വൈസ് പ്രെസിഡന്‍ഡ് അഷ്റഫ് വാകയില്‍ ജനറല്‍ സെക്രെട്ടറി അഷ്റഫ് നന്നംമുക്ക്, ട്രഷറര്‍ ബഷീര്‍ കുനിയില്‍ ,സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവരിക്കല്‍, അഡൈ്വസറി ബോര്‍ഡ് അംഗം ഡേവിസ് ഏടശ്ശേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആഷിക് തിരൂര്‍ സ്വാഗതവും ശറഫുദ്ധീന്‍ നന്നംമുക്ക് നന്ദിയും പറഞ്ഞു.