Breaking News

ഭാഗ്യശാലിയായ ഒരു ഫുട്‌ബോള്‍ ആരാധകന് ഫിഫ 2022 ഖത്തര്‍ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കാണാന്‍ അവസരമൊരുക്കി സംഘാടകര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന് വിസിലുയരാന്‍ 60 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭാഗ്യശാലിയായ ഒരു ഫുട്‌ബോള്‍ ആരാധകന് ഫിഫ 2022 ഖത്തര്‍ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കാണാന്‍ അവസരമൊരുക്കി സംഘാടകര്‍ . ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ച് ജീവിതത്തിലെ അസുലഭ സന്ദര്‍ഭമാകുമിതെന്ന് സംഘാടകര്‍ പറഞ്ഞു.

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ എല്ലാ മല്‍സരങ്ങളിലും പങ്കെടുക്കുകയെന്ന അമൂല്യമായയ സമ്മാനമാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി നല്‍കുന്നത്.

സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി ഇന്ന് സമാരംഭിച്ച എവരി ബ്യൂട്ടിഫുള്‍ ഗെയിം എന്ന പ്രത്യേക മത്സരത്തിലൂടെയാണ് എല്ലാ കളികളും കാണാനുള്ള ഭാഗ്യശാലിയെ തെരഞ്ഞെടുക്കുക.

മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആരാധകര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് 20 – 60 സോക്കന്ററ് ദൈര്‍ഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ അയയ്ക്കണം.

കുറഞ്ഞത് 21 വയസ്സ് പ്രായമുള്ള , ശാരീരിക ക്ഷമതയുള്ള , സോഷ്യല്‍ മീഡിയ കഴിവുകള്‍, ക്യാമറ കഴിവുകള്‍, ഇംഗ്ലീഷ് ഭാഷാസംഭാഷണ കഴിവുകള്‍ എന്നിവയുള്ളവരും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 19 വരെ ലോകകപ്പില്‍ സംബന്ധിക്കാന്‍
ലഭ്യമായവരുമാകണം.

ഈ വര്‍ഷത്തെ ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കാന്‍ ഭാഗ്യശാലിയായ ഒരു ആരാധകന് അവസരം നല്‍കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശഭരിതരാണെന്ന് എസ്സി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്മ അല്‍ നുഐമി പറഞ്ഞു. നമ്മുടെ രാജ്യത്തും പ്രദേശത്തും ആദ്യമായി നടക്കുന്ന ഫിഫ 2022 ടൂര്‍ണമെന്റിന്റെ ഒരു നാഴികക്കല്ലായ പതിപ്പായിരിക്കും . ഞങ്ങളുടെ എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളിലും ഖത്തര്‍ വാഗ്ദാനം ചെയ്യുന്ന അത്ഭുതകരമായ അനുഭവങ്ങള്‍ അവരുടെ യാത്ര പങ്കിടാനും പ്രദര്‍ശിപ്പിക്കാനും മികച്ച സോഷ്യല്‍ മീഡിയ കഴിവുകളുള്ള ഒരു ആരാധകനെ ഞങ്ങള്‍ തിരയുകയാണ്, അവര്‍ പറഞ്ഞു.

തെരഞഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ഉത്ഭവ രാജ്യത്ത് നിന്ന് ഖത്തറിലേക്കുള്ള മടക്ക വിമാന ടിക്കറ്റ് , നവംബര്‍ 18 മുതല്‍ ഡിസംബര്‍ 19 വരെ ഒരാള്‍ക്ക് ദോഹയില്‍ ഹോട്ടല്‍ താമസം, എല്ലാ ദിവസവും പ്രധാന ഭക്ഷണം, എല്ലാ മത്സരങ്ങളിലേക്കും സൗജന്യ ഗതാഗതം, എല്ലാ മല്‍സരങ്ങള്‍ക്കുമുളള ഒരു ടിക്കറ്റ് എന്നിവ ലഭിക്കും.

വിജയിയെ ഓരോ മത്സരത്തിലും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയില്‍ നിന്നുള്ള ഒരു പ്രതിനിധിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും അനുഗമിക്കും.

ആധുനിക ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള ഫിഫ ലോകകപ്പിനാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത്. സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള കൂടിയയ ദൂരം 75 കിലോമീറ്ററാണ്. ആരാധകര്‍ക്ക് ടൂര്‍ണമെന്റിലുടനീളം ഒരു സ്ഥലത്ത് താമസിച്ച് കളി കാണാം.

അപേക്ഷ പൂരിപ്പിക്കുവാന്‍

https://www.qatar2022.qa/en/every-beautiful-game-competition  സന്ദര്‍ശിക്കുക

Related Articles

Back to top button
error: Content is protected !!