Uncategorized

കാസറഗോഡ് സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 21ന്

അമാനുല്ല വടക്കാങ്ങര

ദോഹ:- അടുത്ത മാസം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന കാസറഗോഡ് സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ 1 ഒക്ടോബര്‍ 21ന് വെള്ളിയാഴ്ച വൈകിട്ട് 3മണി മുതല്‍ ഖത്തറിലെ അബുഹമുറിലുള്ള ഡൈനാമിക് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ അരങ്ങേറും. മത്സരനടത്തിപ്പിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഖത്തര്‍ കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് ഭാരവാഹികള്‍ അറിയിച്ചു.

ഖത്തര്‍ നാഷണല്‍ ഫുട്‌ബോള്‍ ടീം അണ്ടര്‍ 17 ചീഫ് കോച്ച് ഇബ്രാഹിം മുഹമ്മദ് അല്‍ ഷാഫി ഉല്‍ഘടനം ചെയ്യും. ഖത്തര്‍ നാഷണല്‍ ടീം അണ്ടര്‍ 17 പ്ലയെര്‍ തഹസിന് മുഹമ്മദ് മുഖ്യ അതിഥിയായി പങ്കെടുക്കും

കാസറഗോഡ് മണ്ഡലത്തിലെ പ്രഗല്‍ഭ ഫുട്‌ബോള്‍ ടീമുകളായ മൊഗ്രാല്‍ പുത്തൂര്‍ , കാസറഗോഡ് , മധുര്‍ , ചെങ്കള , മലയോരം എന്നീ അഞ്ചു ടീമുകളാണ് ടൂര്‍ണമെന്റ്ല്‍ അണിനിരക്കുന്നത്. ദോഹയിലെ മികച്ച കളിക്കാര്‍ വിവിധ ടീമുകള്‍ക്കു വേണ്ടി കളിക്കും


ഫൈനലില്‍ വിജയികളാവുന്ന ടീമിന് വിന്നേഴ്‌സ് പ്രൈസ് മണിയും ചാമ്പ്യന്‍സ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് പ്രൈസ് മണിയും റണ്ണറപ് ട്രോഫിയും സമ്മാനിക്കുമെന്ന് സ്‌പോര്‍ട്‌സ് കമ്മിറ്റി ഭാരവാഹികളായ അലി ചെരൂര്‍, ഹാരിസ് ചൂരി,കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയല്‍ , ജനറല്‍ സെക്രട്ടറി ഷെഫീഖ് ചെങ്കള, അബ്ദുല്‍റഹ്മാന്‍ എരിയല്‍, ഷാനിഫ് പൈക, അന്‍വര്‍ കടവത്, നുമാന്‍ എന്നിവര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!