Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അറബ് ഉച്ചകോടി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിനെതിരെ ടാര്‍ഗെറ്റുചെയ്ത കാമ്പയിനുകളെ നിരാകരിച്ചും ഫിഫ ലോകകപ്പ് ആതിഥേയത്വത്തിന് ഖത്തറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും അള്‍ജീരിയയില്‍ നടന്ന മുപ്പത്തൊന്നാമത് അറബ് ഉച്ചകോടി സമാപിച്ചു.

ഖത്തറിനെതിരായ ടാര്‍ഗെറ്റുചെയ്തതും തെറ്റായി ചിത്രീകരിക്കുന്നതുമായ കാമ്പെയ്നുകള്‍ ഞങ്ങള്‍ നിരസിക്കുകയും ഖത്തറിനെ പിന്തുണക്കുകയും ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അതിന്റെ കഴിവില്‍ വിശ്വസിക്കുകയും ചെയ്യുന്നതായി ഉച്ചകോടിയുടെ സമാപന പ്രസ്താവന അടിവരയിട്ടു.

ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ സംഘാടകമികവും യോഗ്യതയും തെളിയിക്കുമെന്നും ഖത്തര്‍ ലോകത്തെ അമ്പരപ്പിക്കുമെന്നും ഉച്ചകോടി വിലയിരുത്തി. അറബ് നാട്ടില്‍ ആദ്യമായി ഇത്തരമൊരു ആഗോള ഇവന്റ് നടക്കുന്നത് എല്ലാ അറബ് രാജ്യങ്ങള്‍ക്കും അഭിമാനകരമായ നേട്ടമാണെന്ന് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മദ്ജിദ് ടെബൗണ്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

Related Articles

Back to top button