കിക്ക് ആന്‍ഡ് റോക്ക് ആല്‍ബം പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിനു ഐക്യദാര്‍ഢ്യവും ആശംസകളും അറിയിച്ചുകൊണ്ട് എസ് എം എസ് ക്രിയേഷന്‍സിന്റെ ബാനറില്‍, വിവിധ ഭാഷകളില്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ കിക്ക് ആന്‍ഡ് റോക്ക് എന്ന സംഗീത ആല്‍ബം സഹൃദയ ശ്രദ്ധയാകര്‍ഷിക്കുന്നു. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ആല്‍ബം നിരവധി പേരാണ് ഇതിനകം കണ്ടാസ്വദിച്ചത്.
ലോഞ്ചിംഗ് ചടങ്ങില്‍ എസ് എം എസിന്റെ നിര്‍മ്മാതാവും ഗാനരചയിതാവുമായ മുരളി മഞ്ഞളൂര്‍ അധ്യക്ഷത വഹിച്ചു.
പ്രസിദ്ധ സംവിധായകനും, തിരക്കഥാകൃത്തുമായ അജയന്‍ ഭരതന്‍,വിനോദ്. വി.നായര്‍ എന്നിവര്‍ ചേര്‍ന്ന് ലോക കേരളസഭ മെമ്പര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, പാലക്കാട് നാട്ടരങ്ങ് പ്രസിഡന്റ് ഗോപിനാഥ് എന്നിവര്‍ക്കു കിക്ക്, ആന്റ് റോക്ക് ആല്‍ബം സി ഡി കൈമാറിക്കൊണ്ടാണ് ലോഞ്ചിങ് നിര്‍വഹിച്ചത്.
സിനി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌സ് ഡേവിസ് ചേലാട്ടുപോള്‍, മോന്‍സി തോമസ് തേവര്‍ക്കാട്ടില്‍, അറ്. മഞ്ജുഷ ശ്രീജിത്ത്, മ്യൂസിക് ഡയറക്ടര്‍ ദേവാനന്ദ്, കവി വിമല്‍ വാസുദേവ്, ആല്‍ബത്തിലെ ഗാനം ആലപിച്ച മുഹമ്മദ് തൊയ്യിബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍ വിന്‍സെന്റ് ജോര്‍ജിനെയും,ഓര്‍ക്കസ്ട്ര ചെയ്ത സുമന്‍ റവദ, കോറിയോഗ്രാഫിയും വീഡിയോഗ്രാഫിയും നിര്‍വഹിച്ച ഷജീര്‍ പപ്പ,ആല്‍ബത്തില്‍ പാടിയ തൊയ്യിബ്, അനീഷ, ശ്രുതിക എന്നിവരെയും,അഭിനേതാക്കളെയും, സദസ്സില്‍ ആദരിച്ചു.
വിവിധ സംഘടന പ്രതിനിധികളും , കലാകാരന്മാരും സന്നിഹിതരായ ചടങ്ങിന് മാളവികയുടെ ശാസ്ത്രീയ നൃത്തം, വിവിധ ഗായകരുടെ ഗാനമേള എന്നിവ നിറം പകര്‍ന്നു.
എസ് എം എസ് സഹനിര്‍മാതാവ് സന്തോഷ് ഇടയത്ത് സ്വാഗതം എസ് എം എസ് ബാന്‍ഡിലെ മ്യൂസിക് ഡയറക്ടര്‍ സുധീഷ് നന്ദിയും പറഞ്ഞു.
അധ്യാപിക പ്രഭ ഹെന്‍ഡ്രി സെബാസ്റ്റ്യന്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ചു