ഖത്തറിലേക്ക് ഫുട്‌ബോള്‍ ആരാധകരുടെ ഒഴുക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് മല്‍സരങ്ങളുടൈ ആവേമേറ്റെടുത്ത് ഖത്തറിലേക്ക് ഫുട്‌ബോള്‍ ആരാധകരുടെ ഒഴുക്ക് . നിത്യവും ആയിരങ്ങളാണ് കളികാണാനായി കരമാര്‍ഗവും വിമാനമാര്‍ഗവുമായി ഖത്തറിലെത്തുന്നത്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും അബൂ സംറ ബോര്‍ഡറുമൊക്കെ 24 മണിക്കൂറും യാത്രക്കാരാല്‍ സജീവമാകുമ്പോള്‍ ഖത്തറിലെങ്ങും ആഘോഷത്തിന്റെ തിരകള്‍ അലയടിക്കുകയാണ്.
നൂതനമായ സാങ്കേതിക സംവിധാനങ്ങളും ആസൂത്രണങ്ങളും നടപ്പാക്കി ഖത്തര്‍ ലോകത്തിന് ആതിഥ്യമരുളുമ്പോള്‍ സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്തികൊണ്ട് തന്നെ ദോഹ നഗരം സന്ദര്‍ശകരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു.
സ്റ്റേഡിയങ്ങളിലും ഫാന്‍ സോണുകളിലും കൂടാതെ സൂഖ് വാഖിഫ്, കതാറ, ലുസൈല്‍ ബോളിവാഡ്, കോര്‍ണിഷ്, മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്്‌സ്് തുടങ്ങിയ വൈവിധ്യ കേന്ദ്രങ്ങളിലൊക്കെ നല്ല തിരക്കാണനുഭവപ്പെടുന്നത്.
ഹയ്യ കാര്‍ഡുള്ളവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യ യാത്രയൊരുക്കിയാണ് ഖത്തര്‍ ഫുട്‌ബോള്‍ ആരാധകരെ സേവിക്കുന്നത്.