Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ചരിത്രം ആവര്‍ത്തിച്ച് സഫാരിയുടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തരമാരംഭിച്ചു

സുബൈര്‍ പന്തീരങ്കാവ്

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഗ്രൂപ്പ് തങ്ങളുടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദല്‍ ഹാദി അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഡയറക്ടറും ഗ്രൂപ്പ് ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. പാനൂര്‍ മുന്‍ ചെയര്‍പെഴ്‌സണ്‍ റംല ടീച്ചര്‍, സിദ്ദീഖ് മാസ്റ്റര്‍ , സിഗ്മ നാസ്സര്‍, മുനീര്‍ തുടങ്ങിയ ഖത്തറിലെയും കേരളത്തില്‍ നിന്നുള്ളതുമായ നിരവധി രാഷ്ട്രീയ സാംസകാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ദോഹയിലെ പ്രമുഖ വാണിജ്യ സംരഭക മേധാവികളും മറ്റു വ്യവസായ പ്രമുഖരും സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രധിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പുതിയ ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആവേശകരവും, ആകര്‍ഷകവുമായ നിരവധി ഓഫറുകളും, പ്രമോഷനുകളും, സമ്മാനപദ്ധതികളും ആണ് സഫാരി നല്‍കുന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥമാണ് സഫാരി ഗ്രൂപ്പ് തങ്ങളുടെ പുതിയ ഔട്ട്‌ലെറ്റ് പതിനാറാമത് സ്ട്രീറ്റില്‍ പ്രവര്‍ത്തനം അരംഭിക്കുന്നത്. നിലവില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിരവധി ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഉണ്ടെങ്കിലും അതില്‍ നിന്നെല്ലാം വിഭിന്നമായി ലോകോത്തര ബ്രാന്‍ഡുകളുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് വളരെ കുറഞ്ഞ നിരക്കില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിരിക്കുന്നത്. 2005ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ആരഭിച്ചപ്പോഴും 2010 ല്‍ സഫാരി മാള്‍ ആരഭിച്ചപ്പോഴും 2019ല്‍ അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ആരഭിച്ചപ്പോഴും ഉണ്ടായതിനെക്കാള്‍ വലിയ ജനത്തിരക്കാണ് ഉദ്ഘാടന ദിവസം പുതിയ ഔട്‌ലെറ്റില്‍ അനുഭവപ്പെട്ടത്.

2005ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ തന്നെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കുറഞ്ഞ വരുമാനക്കാരായ ആളുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി വളരെ കുറഞ്ഞ വിലയില്‍ ഗുണമേന്മ നിറഞ്ഞ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിക്കൊണ്ടാണ് സഫാരി ജന മനസ്സുകളില്‍ ഇടം പിടിച്ചത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് വളരെ ഗുണകരമായ രീതിയിലുള്ള വിവിധ പ്രമോഷനുകളും വന്‍ വലക്കുറവിലാണ് സഫാരി അവതരിപ്പിച്ചത്. കൂടാതെ നിരവധി സമ്മാന പദ്ധതികളും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു. സഫാരിയുടെ എല്ലാ ഔട്‌ലെറ്റുകളിലും ലഭ്യമാകുന്ന പ്രമോഷനുകളോടൊപ്പം ഈ ഔട്‌ലെറ്റിലേക്ക് മാത്രമായുള്ള പ്രത്യേക ഓഫറുകളും ഇവിടെ ലഭ്യമായിരിക്കും.

സഫാരിയുടെ പഴയതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ട്ട ഉത്പന്നങ്ങള്‍ കൃത്യമായി തിരഞ്ഞെടുക്കാനും , ഷോപ്പിങ് ആസ്വദിക്കാനും വിശാലമായ സംവിധാനങ്ങളാണ് പുതിയ ഹൈപ്പര്‍മാര്‍കറ്റില്‍ ഒരുക്കിയിട്ടുള്ളത് .പലചരക്കു സാധനങ്ങള്‍ ,പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ ,മത്സ്യമാംസങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ ,പാദരക്ഷകള്‍ ,ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍ ,ഇലക്ട്രോണിക്‌സ്, ഐ ടി തുടങ്ങി ഉപഭോക്താക്കള്‍ക്ക് സുപരിചിതവും പ്രിയപെട്ടതുമായ എല്ലാ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷമായ വിലയില്‍ സഫാരി തങ്ങളുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

സഫാരിയുടെ ഈ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഈ ഔട്‌ലെറ്റില്‍ 50 റിയാലിന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കായി ഒരു മെഗാ പ്രൊമോഷന്‍ തന്നെ ഒരുക്കിയിട്ടുണ്ട്. വെറും 50 റിയാല്‍ വിലയുള്ള ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നറുക്കെടുപ്പിലൂടെ ഒന്നര ലക്ഷം റിയാല്‍ വരെ മൂല്യമുള്ള സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി അന്‍പതിനായിരം റിയാല്‍ ഒരാള്‍ക്ക്, രണ്ടാം സമ്മാനമായി ഇരുപതിനായിരം റിയാല്‍ ഒരാള്‍ക്ക്, മൂന്നാം സമ്മാനമായി അയ്യായിരം റിയാല്‍ വീതം രണ്ടുപേര്‍ക്കും ,നാലാം സമ്മാനമായി രണ്ടായിരം റിയാല്‍ വീതം അഞ്ചു പേര്‍ക്കും ,അഞ്ചാം സമ്മാനമായി ആയിരം റിയാല്‍ വീതം പത്തു പേര്‍ക്കും കൂടാതെ അറുപത്തിയഞ്ചു ഇഞ്ച് ടിവി അഞ്ചു പേര്‍ക്കും, ലെനോവ ലാപ്‌ടോപ്പ് അഞ്ചു പേര്‍ക്കും, സാംസങ് മൊബൈല്‍ ഫോണ്‍ പത്തു പേര്‍ക്കുമാണ് നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍ക്കുന്നത് .14 ഡിസംബര്‍ 2022 മുതല്‍ 15.ഫെബ്രുവരി 2023 വരെയാണ് ഈ പ്രൊമോഷന്‍ ലഭ്യമാകുക.

കൂടാതെ സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിന്‍ 5 നിസാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ 5 നിസാന്‍ പട്രോള്‍ 2022 മോഡല്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ എത് ഔട്ട്ലറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.

കഴിഞ്ഞ മാസം അല്‍ വക്ര ബര്‍വ വില്ലേജില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച സഫാരിയുടെ പുതിയ ശാഖയുടെ ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച പ്രമോഷനുകള്‍ക്ക് വന്‍ ജന സ്വീകാര്യതയാണ് ലഭിച്ചത്. മാത്രമല്ല രണ്ട് വാരത്തിനു ശേഷവും അതേ ജനത്തിരക്ക് പുതിയ ഔട്‌ലെറ്റില്‍ ഇപ്പോഴും അനുഭവപ്പെടുന്നു എന്നത് ഉപഭോക്തൃ പിന്തുണയാണ് കാണിക്കുന്നെതെന്നും സഫാരി മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു.

Related Articles

Back to top button