ഖത്തര്‍ ലോകകപ്പ് മത്സരങ്ങളില്‍ യാതൊരു തരത്തിലുമുള്ള മാച്ച് മാനിപ്പുലേഷനും നടന്നില്ല ഫിഫ ഇന്റഗ്രിറ്റി ടാ സ് ക് ഫോഴ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ലോകകപ്പ് മത്സരങ്ങളില്‍ യാതൊരുതരത്തിലുമുള്ള മാച്ച് മാനിപ്പുലേഷനുകളും നടന്നിട്ടില്ലെന്ന് ഫിഫ ഇന്റഗ്രിറ്റി ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.
ഖത്തര്‍ ലോകകപ്പ് നിരീക്ഷിക്കുന്നതിനായി ഫിഫ സ്ഥാപിച്ച ഇന്റഗ്രിറ്റി ടാസ്‌ക് ഫോഴ്സ് കളിച്ച 64 മത്സരങ്ങളും നിരീക്ഷിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തതിന് ശേഷമാണ് വാതുവെപ്പിന്റെയോ മാച്ച് കൃത്രിമത്വത്തിന്റെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് വ്യക്തമാക്കിയത്.
ഖത്തര്‍ 2022 ലോകകപ്പ് വേള്‍ഡ് കപ്പ് സമയത്ത് ഇന്റഗ്രിറ്റി ടാസ്‌ക് ഫോഴ്സ് ഖത്തര്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മിറ്റിയുമായി (എസ്എസ്ഒസി) ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കൗണ്‍സില്‍ ഓഫ് യൂറോപ്പ്, കോപ്പന്‍ഹേഗന്‍, ഇന്റര്‍പോള്‍, ഗ്ലോബല്‍ ലോട്ടറി മോണിറ്ററിംഗ് സിസ്റ്റം, സ്പോര്‍ട്രാഡാര്‍, യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം, ഇന്റര്‍നാഷണല്‍ ബെറ്റിംഗ് ഇന്റഗ്രിറ്റി അസോസിയേഷന്‍ , യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയുടെ വിദഗ്ധരും ഈ ടാസ്‌ക് ഫോഴ്സില്‍ ഉള്‍പ്പെടുന്നു.