Breaking News
മന്‍സൂറയിലെ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹയിലെ ബിന്‍ ദിര്‍ഹാം ഏരിയയിലെ (മന്‍സൂറ) തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആവശ്യമായ വൈദ്യചികിത്സ ലഭിക്കുന്നതിന് അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയം ട്വിറ്റ് ചെയ്തു.
പ്രാഥമികാന്വേഷണമനുസരിച്ച് കെട്ടിടം തകര്‍ന്ന സമയത്ത് ബില്‍ഡിംഗില്‍ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. മെയിന്റനന്‍സ് ജോലികള്‍ ചെയ്തവര്‍ക്ക് ആവശ്യമായ പെര്‍മിറ്റുകള്‍ ഉണ്ടായിരുന്നോ എന്നും അവരുടെ നടപടികള്‍ കെട്ടിടം തകരാന്‍ കാരണമായോ എന്നും ബന്ധപ്പെട്ടവര്‍ അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.