ഫോറിന് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് കോണ്‍ഫിഡന്‍സ് സൂചികയില്‍ നില മെച്ചപ്പെടുത്തി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഐതിഹാസികമായ വിജയമായതിനെ തുടര്‍ന്ന് ഫോറിന് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് കോണ്‍ഫിഡന്‍സ് സൂചികയില്‍ നിലമെച്ചപ്പെടുത്തി ഖത്തര്‍. കെയര്‍നിയുടെ 2023 വിദേശ നേരിട്ടുള്ള നിക്ഷേപ (എഫ്ഡിഐ) കോണ്‍ഫിഡന്‍സ് സൂചികയില്‍ ആഗോളതലത്തില്‍ 21-ാം സ്ഥാനത്തും പ്രാദേശികമായി രണ്ടാം സ്ഥാനത്തുമാണ് ഖത്തര്‍. കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പ് രാജ്യത്ത് നിക്ഷേപകരുടെ താല്പര്യം വര്‍ധിപ്പിക്കുന്നതിന് സംഭാവന നല്‍കിയതായാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തറിന്റെ ജിഡിപിയുടെ ശക്തമായ വളര്‍ച്ച 2021ല്‍ 1.5 ശതമാനത്തില്‍ നിന്ന് 2022ല്‍ 4.1 ശതമാനമായി ഉയര്‍ന്നത് നിക്ഷേപകരുടെ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ ഭാഗികമായി പ്രതിഫലിപ്പിക്കുന്നു. ഈ വര്‍ഷത്തെ ഖത്തര്‍ റാങ്കിംഗ് അതിന്റെ വര്‍ദ്ധിച്ചുവരുന്ന സാങ്കേതികവും നൂതനവുമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്നു, ഇത് നിക്ഷേപകര്‍ക്ക് കൂടുതല്‍ കേന്ദ്ര മുന്‍ഗണനാ ഘടകമാണ്.