ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് ഇന്ന്
( ഏപ്രില്‍ 6 വ്യാഴാഴ്ച )നടക്കും. സാധാരണഗതിയില്‍ മാസം തോറും അവസാനത്തെ വ്യാഴാഴ്ചയാണ് ഓപണ്‍ ഹൗസ് നടക്കാറുള്ളത്. ചില സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ മാസം ഓപണ്‍ ഹൗസ് നടന്നിരുന്നില്ല.
ഇന്ത്യന്‍ അംബാസിഡറുടെ അഭാവത്തില്‍ എംബസി ചാര്‍ജ് ഡി അഫയേര്‍സ് ടി.അജ്ഞലീന പ്രേമലത ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും.
ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി എംബസിയില്‍ നേരിട്ട് ഹാജരായും 5 മണി മുതല്‍ 7 മണിവരെ വെബെക്സിലും (മീറ്റിംഗ് ഐ.ഡി 23820530451, പാസ് വേര്‍ഡ് 112200) 55097295 എന്ന ഫോണ്‍ നബര്‍ വഴിയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.
ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.
