Breaking NewsUncategorized
അബൂ സംറയിലെ പ്രീ രജിസ്ട്രേഷന്‍ സേവനം ഐച്ഛികം
അമാനുല്ല വടക്കാങ്ങര
ദോഹ. മെട്രാഷ് 2 ലെ അബു സംറ ബോര്‍ഡര്‍ ക്രോസിംഗിനായുള്ള പ്രീ-രജിസ്ട്രേഷന്‍ സേവനം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അബു സംറ അതിര്‍ത്തിയില്‍ ഒരു പ്രത്യേക ഫാസ്റ്റ് ലെയ്നിലൂടെ പുറപ്പെടല്‍, എത്തിച്ചേരല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന ഒരു ഓപ്ഷണല്‍ സേവനം മാത്രമാണെന്നും മറ്റ് പാതകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
പ്രീ രജിസ്‌ട്രേഷന്‍ ചെയ്യുവാന്‍ മെട്രാഷ് 2 വില്‍ ലോഗിന്‍ ചെയ്ത് ട്രാവല്‍ സര്‍വീസസില്‍ പ്രീ രജിസ്‌ട്രേഷന്‍ അബൂ സംറ ബോര്‍ഡര്‍ തെരഞ്ഞെടുക്കുകയും ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും വേണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ എസ്.എം. എസ്. ലഭിക്കും.