Uncategorized

ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന് ഇന്ത്യന്‍ അച്ചീവര്‍ അവാര്‍ഡ്

ദോഹ. കൊച്ചി ഇന്‍ഫോ പാര്‍ക്ക് ഫേസ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി സ്ഥാപനമായ ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന് ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ ഇന്ത്യന്‍ അച്ചീവര്‍ അവാര്‍ഡ് . ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന്റെ എഡ്യൂ എമി യൂണിവേര്‍സ്, ഇ സേവ ബസാര്‍, സിമന്റ് ബസാര്‍, ഗ്രീന്‍വേള്‍ഡ് പേ, ഗ്രീന്‍വേള്‍ഡ് ഫിന്‍ സര്‍വ് ,ഗിട്സ് , ട്രാവ് യൂണിവേര്‍സ് എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.
കേരളത്തില്‍ കട്ടപ്പന, കൊച്ചി എന്നിവിടങ്ങളില്‍ ശാഖകളുള്ള ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന് കേരളത്തിന് പുറത്ത് ബാംഗ്‌ളൂരിലും ഓഫീസുണ്ട്. കൂടാതെ ഖത്തര്‍, കാനഡ, ഓസ്‌ട്രേലിയ, ഉസ് ബക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നൂതനങ്ങളായ ഈ പ്രൊജക്ടുകളിലൂടെ നിരവധി പുതിയ സംരംഭകരെ രംഗത്ത് കൊണ്ടുവരുവാനും അതിലൂടെ നിരവധി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുവാനും ഗ്രീന്‍വേള്‍ഡിന് കഴിഞ്ഞതായി അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗ്രീന്‍വേള്‍ഡിന്റെ പ്രവര്‍ത്തനത്തിലൂടെ കേരളത്തിലങ്ങോളമിങ്ങോളം ധാരാളം പേര്‍ ബിസിനസ് സംരംഭകരായും പാര്‍ട്ണര്‍മാരായും ഫ്രാഞ്ചൈസികളായും വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് ന്യൂ ഡല്‍ഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആര്‍.അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താവാലെക്ക് വേണ്ടി യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലറും തമിഴ് നാട് മുന്‍ ജഡ്ജുമായ ഡോ.കെ.വെങ്കിടേശന്‍, തമിഴ് നാട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.സമ്പത്ത് കുമാര്‍ ഐ.എ.എസ്, യൂണിവേര്‍സിറ്റി ഡയറക്ടര്‍ വലര്‍മതി എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.എ. വിനോദ് കുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

Related Articles

Back to top button
error: Content is protected !!