Uncategorized

ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഷോപ്പ് ആന്റ് വിന്‍ ആദ്യ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

ദോഹ. അല്‍ സുവൈദ് ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഷോപ്പ് ആന്റ് വിന്‍ ആദ്യ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ശമാലിലെ ന്യൂ ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന നറുക്കെടുപ്പിന് മന്ത്രാലയം പ്രതിനിധി അബ്ദുല്‍ മലിക് നേതൃത്വം നല്‍കി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹംസ വി.വി, ഡയറക്ടര്‍മാരായ റൈഹാനത്ത്, സഹ് ല , ശൈഖ, ഫൈസല്‍, ബഷീര്‍, സലീം, ഇസ് ഹാഖ്, നിയാസ് മാര്‍ക്കറ്റിംഗ് ടീം കിശോര്‍, റജീബ്, ഔട്ട്‌ലെറ്റ് മാനേജര്‍ അഫ്‌സല്‍, പ്രൊക്യൂര്‍മെന്റ് മാനേജര്‍ അജ്‌നാസ്, പി.ആര്‍.ഒ. മുഹമ്മദ്, ഫിനാന്‍സ് മാനേജര്‍ സുഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
നറുക്കെടുപ്പില്‍ മഹ്ബൂബുറഹ് മാന്‍ നൂറുല്‍ ഹഖ് കിയ സൊണറ്റ് കാര്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ് ആലം, റംലാല്‍ ബോ , രാജേഷ് കുമാര്‍ എന്നിവര്‍ 10 ഗ്രാം സ്വര്‍ണനാണയങ്ങളും ജൗആല്‍, നരേന്ദ്ര കെ.എം, ശഹിയാന്‍, മുഹമ്മദ് റബിന്‍ എന്നിവര്‍ 5 ഗ്രാം സ്വര്‍ണനാണയങ്ങളും സ്വന്തമാക്കി

ഏപ്രില്‍ 17 ന് ആരംഭിച്ച പ്രമോഷന്‍ ഒക്ടോബര്‍ 16 വരെ നീണ്ടുനില്‍ക്കും.

Related Articles

Back to top button
error: Content is protected !!