ചാവക്കാട് പ്രവാസി അസോസിയേഷന്‍ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
ദോഹ. ചാവക്കാട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി . പരിപാടിയുടെ ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ സി.വി. റപ്പായി നിര്‍വഹിച്ചു. . ഐസിസി പ്രസിഡന്റ് മണികണ്ഠന്‍ എപി, ഐഎസ്സി പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍ ഇ പി, അപെക്സ് ബോഡികളുടെ മുന്‍ പ്രസിഡന്റുമാരായ സിയാദ് ഉസ്മാന്‍, പി എന്‍ ബാബു രാജന്‍, അസിം അബ്ബാസ്, കേരള പ്രവാസി ബോര്‍ഡ് ഡയറക്ടര്‍ സുധീര്‍ എലന്തോലി, കെബിഎഫ് പ്രസിഡണ്ട് അജി കുര്യാക്കോസ്, ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ഡോ. ഫുആദ് ഉസ്മാന്‍, ഹമീദ് കേയംഎസ്, അബ്ദുള്‍ ഗഫൂര്‍ ടിജെഎസ്.വി, ജലീല്‍ എ കാവില്‍, ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടി വിജയിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ പ്രയത്നങ്ങള്‍ നടത്തിയതിന് സിപിഎ എക്സിക്യൂട്ടീവുകള്‍ക്കും റാഫി ചാലില്‍ അധ്യക്ഷനായ രക്തദാന സമിതിക്കും പ്രസിഡണ്ട് ഷെജി വലിയകത്ത് അഭിനന്ദനങ്ങള്‍ അറിയിച്ചു