ഖത്തറി തീര്‍ഥാടകരുടെ ആദ്യ ബാച്ച് ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ദോഹയില്‍ തിരിച്ചെത്തി

ദോഹ. ഖത്തറി തീര്‍ഥാടകരുടെ ആദ്യ ബാച്ച് ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച ദോഹയില്‍ തിരിച്ചെത്തി. തീര്‍ഥാടകരുടെ അവസാന ബാച്ച് തിങ്കളാഴ്ച എത്തും, ഖത്തറില്‍ നിന്നുള്ള എല്ലാ തീര്‍ഥാടകരുടെയും സുരക്ഷിതമായ വരവ് ഉറപ്പാക്കിയ ശേഷം ഖത്തര്‍ ഹജ് പ്രതിനിധി സംഘം അന്നുതന്നെ മക്കയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെടും.