Breaking News
ഖത്തറില്‍ ഇന്നു മുതല്‍ ചൂട് കൂടാന്‍ സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെ താപനിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ കാലയളവില്‍ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും പരമാവധി താപനില 24 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.
ഉപരിതലത്തില്‍ താഴ്ന്ന മര്‍ദ്ദം കൂടുന്നതിനാലാണ് താപനില ഉയരാന്‍ കാരണമാകുന്നതെന്നും ഇത് കാറ്റ് തെക്ക് ദിശയിലേക്ക് മാറാന്‍ കാരണമാകുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വാരാന്ത്യത്തില്‍ ചില തീരങ്ങളില്‍ വേലിയേറ്റത്തോടൊപ്പം ശക്തമായ കാറ്റും പൊടിക്കാറ്റും പല ഭാഗങ്ങളിലും ഉണ്ടായിരുന്നു.
ഇന്നലെയും ഖത്തറിന്റെ ചില പൊടിക്കാറ്റും മഴയുടെ അന്തരീക്ഷവും നിലനിന്നിരുന്നു.