Uncategorized
കോവിഡ് ചികിത്സക്ക് പ്ലാസ്മ തെറാപ്പിയുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍
ദോഹ : ഖത്തറില്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്ലാസ്മ തെറാപ്പിയുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. രോഗം ഭേദമായവരില്‍ നിന്നുമുള്ള പ്ലാസ്മ മറ്റ് രോഗികള്‍ക്ക് കോണ്‍വാലെസെന്റ് പ്ലാസ്മ തെറാപ്പി ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്.
കോവിഡ് നെഗറ്റീവായി 14 ദിവസത്തിന് ശേഷം പ്ലാസ്മ ദാനം ചെയ്യാം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പ്രാവശ്യം പ്ലാസ്മ ദാനം ചെയ്യാവുന്നതാണ്. പ്ലാസ്മ ദാനം ചെയ്യാനാഗ്രഹിക്കുന്നവര്‍ 40255403 എന്ന നമ്പറില്‍ ബന്ധപ്പെടണം.